ശ്രീനാരായണ ഗുരു സാഹോദര്യ പുരസ്‌കാരം കാന്തപുരത്തിന് സമ്മാനിച്ചു


ആലപ്പുഴ : സ്വാമി ശാശ്വതീകാനന്ദ സാംസ്‌കാരിക കേന്ദ്രം ഏർപ്പെടുത്തിയ പ്രഥമ ശ്രീനാരായണ ഗുരു സാഹോദര്യ പുരസ്‌കാരം കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്ക് സമ്മാനിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും ഉൾപ്പെടുന്ന പുരസ്‌കാരം കായംകുളത്ത് കേരളയാത്രാ സ്വീകരണ സമ്മേളന വേദിയിൽ എസ് എൻ ഡി പി യോഗം മുൻ പ്രസിഡന്റുമാരായ അഡ്വ.സി കെ വിദ്യാസാഗർ, ഗോകുലം ഗോപാലൻ, യോഗം മുൻ ബോർഡ് അംഗം അഡ്വ. എസ് ചന്ദ്രസേനൻ, ശാശ്വതീകാനന്ദ സാംസ്‌കാരിക കേന്ദ്രം ഡയറക്ടർ അഡ്വ.വി ആർ അനൂപ് എന്നിവർ ചേർന്നാണ് കൈമാറിയത്. മന്ത്രിമാർ, ജനപ്രതിനിധികൾ, വിവിധ സാമുദായിക- രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു. 

പിന്നാക്ക ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസപരവും സാംസ്‌കാരികവുമായ ഉയിർത്തെഴുന്നേൽപ്പ് സാധ്യമാക്കുന്നതിൽ കാന്തപുരം നടത്തിയ പോരാട്ട സമാനമായ മുന്നേറ്റങ്ങൾക്കുള്ള അംഗീകാരമാണ് പുരസ്‌കാരം. ഗുരുചിന്തകളെയും കേരളത്തെയും മുന്നോട്ടു കൊണ്ടു പോകുന്നതിൽ ഇത്തരം ആവിഷ്‌കാരങ്ങൾക്കുള്ള പങ്കിനെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുക എന്ന ദൗ ത്യമാണ് ശ്രീനാരായണ ഗുരു സാഹോദര്യ പുരസ്‌കാരത്തിനു കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ പേര് നിർദേശിക്കുക വഴി ചെയ്തിരിക്കുന്നതെന്ന് അഡ്വ.സി കെ വിദ്യാസാഗർ ചെയർമാനും മുൻ രാജ്യസഭാ എം പി സി ഹരിദാസ്, ഡോ.രാജേഷ് കോമത്ത് (പ്രൊഫസർ, സ്‌കൂൾ ഓഫ് സോഷ്യൽ സയൻസ്, എം ജി യൂനിവേഴ്സിറ്റി) എന്നിവർ അംഗങ്ങളുമായ ജൂറി അഭിപ്രായപ്പെട്ടു.


facebook

വളരെ പുതിയ വളരെ പഴയ